തൃശൂര്‍: ചേലക്കര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. മൂന്ന് മുന്നണികളുടെയും നേതൃത്വത്തിൽ വമ്പൻ പരിപാടികളാണ് വയനാടും ചേലക്കരയിലുമായി സംഘടിപ്പിച്ചത്. റോഡ് ഷോയുമായി സ്ഥാനാർഥികളും അവർക്ക് കരുത്തായി ആയിരക്കണക്കിന് അണികളും അണിനിരന്നതോടെ കൊട്ടിക്കലാശം ആവേശക്കൊടുമുടിയിലേറി.
ചേലക്കരയില്‍ കൊട്ടിക്കലാശം കളറാക്കാൻ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം പാലക്കാട്ടെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. റോഡ് ഷോയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെ കെ രാധാകൃഷ്‌ണൻ എംപിയും അനുഗമിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇടത് കോട്ട നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും പരിശ്രമിക്കുന്ന ചേലക്കരയിൽ പോരാട്ടം കടുക്കുകയാണ്. ഇതിന്‍റെ പതിപ്പായിരുന്നു കൊട്ടിക്കലാശത്തിലും കണ്ടത്. ഓരോ മുന്നണികളും തങ്ങളുടെ കരുത്ത് തെളിയിക്കാൻ വേണ്ടിയുള്ള മത്സരമായിരുന്നു ചേലക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയത്.
Also Read: മഴയിലും ആവേശം പകര്‍ന്ന് പ്രിയങ്ക, വയനാട്ടില്‍ കരുത്ത് കാട്ടി മുന്നണികള്‍; പരസ്യപ്രചാരണം അവസാനിച്ചു