തിരുവനന്തപുരം: നഗത്തില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്‌ത 62 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി തടയല്‍ നിയമ പ്രകാരമാണ് കേസെടുത്തത്. 500 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണിത്. വരും ദിവസങ്ങളിലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞു.
അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് അല്ലെങ്കില്‍ തൂവാലകൊണ്ട് വായും മൂക്കും മറയ്ക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് കര്‍ശനമായി നടപ്പിലാക്കും. തിരുവനന്തപുരം നഗരസഭാ പരിധി ഹോട്ട്സ്പോട്ട് ആയതിനാല്‍ കര്‍ശനമായ പരിശോധന തുടരും. അത്യാവശ്യക്കാരെ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 743 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. 738പേരെ അറസ്റ്റു ചെയ്യുകയും 534 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.