ETV Bharat / state

Thiruvananthapuram Crime | വലിയതുറയിൽ എസ്ഐമാര്‍ക്ക് കുത്തേറ്റ സംഭവം : ഗുണ്ട ജാങ്കോ കുമാര്‍ പിടിയില്‍ - തിരുവനന്തപുരം വലിയതുറ

ജാങ്കോ കുമാർ എന്ന ഗുണ്ടയാണ് തിരുവനന്തപുരം വലിയതുറയിൽ എസ്ഐമാരെ കുത്തി പരിക്കേല്‍പ്പിച്ചത്

Etv Bharat
Etv Bharat
author img

By

Published : Jul 25, 2023, 10:55 PM IST

Updated : Jul 26, 2023, 9:46 AM IST

തിരുവനന്തപുരം : വധശ്രമ കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തെ ആക്രമിക്കുകയും എസ്‌ ഐമാരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചുവേളി വിനായക നഗര്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ ജാങ്കോ കുമാര്‍ എന്ന അനില്‍കുമാറിനെ (38) വലിയതുറ പൊലീസ് പിടികൂടി. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.

വലിയതുറ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയാണ് അനില്‍കുമാര്‍. ഇന്നലെ രാത്രി വലിയതുറ ബാലനഗര്‍ പ്രദേശത്ത് ഇയാള്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസിന് നേരെ ഇയാള്‍ ആദ്യം ബോംബെറിയുകയായിരുന്നു.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ പൊലീസ് പിന്തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ അടുത്തെത്തിയപ്പോള്‍ ഇയാള്‍ കത്തിവീശി വീണ്ടും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. തുടര്‍ന്ന് വലിയതുറ എസ് ഐമാരായ ഇന്‍സമാം, അജേഷ് എന്നിവരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇന്‍സമാമിന്‍റെ നെഞ്ചില്‍ കത്തി കൊണ്ട് വെട്ടുകയും അജേഷിന്‍റെ കൈയില്‍ കുത്തുകയുമായിരുന്നു. ഇതിനിടെ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് അനില്‍കുമാറിനെ കീഴ്‌പ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മുന്‍പ് പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘത്തിന് നേരെ ബോംബേറ് നടത്തിയതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന്‍റെ കേള്‍വി നഷ്‌ടപ്പെട്ടിരുന്നു. 2020 ല്‍ വെള്ളനാട് ഉറിയാക്കോട് സ്വദേശിയെ റോഡില്‍ വെട്ടുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌ത സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാളെ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ തന്നെ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നുവെന്ന് വലിയതുറ പൊലീസ് പറഞ്ഞു.

സമാന സംഭവം നേരത്തെയും : പൂന്തുറ ഗ്രേഡ് എസ്ഐയെ അഞ്ചംഗ സംഘം ആക്രമിച്ച വാര്‍ത്ത ഇക്കഴിഞ്ഞ മെയ്‌ 14ന് പുറത്തുവന്നിരുന്നു. പൂന്തുറ പൊലീസ് ഗ്രേഡ് എസ്ഐ ജയപ്രകാശിനാണ് മർദനമേറ്റത്. മെയ്‌ 14ന് രാത്രി 10:30ഓടെ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ ആയിരുന്നു ആക്രമണം.

നാല് പേർ അടങ്ങുന്ന പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. സ്ഥിരം കുറ്റവാളിയായ ഹുസൈൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അക്രമി സംഘം ഗ്രേഡ് എസ്ഐയെ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്‌തു.

പട്രോളിങ് നടത്തുന്നതിനിടെ രാത്രി ഹുസൈനും സംഘവും കൂട്ടം കൂടി നിന്നിടത്ത് പൊലീസ് എത്തിയതോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കൃത്യനിര്‍വഹണത്തിന് തടസം സൃഷ്‌ടിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

Also Read: പൊലീസിന് നേരെ പ്രതിയുടെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

മെയ്‌ 16ന് പാമ്പാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പ്രതി ആക്രമിച്ചിരുന്നു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോയെയാണ് പാമ്പാടി നെടുങ്കുഴി സ്വദേശി സാം ആക്രമിച്ചത്. സംഭവത്തില്‍ പൊലീസുകാരന്‍റെ മൂക്ക് തകര്‍ന്നു.

Last Updated : Jul 26, 2023, 9:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.