ETV Bharat / state

ഇഞ്ചിവിള പരിശോധനാ കേന്ദ്രത്തിലെ പൊലീസുകാരൻ കൊവിഡ് നിരീക്ഷണത്തിൽ

ഇഞ്ചിവിള പരിശോധനാ കേന്ദ്രത്തിലെ പൊലീസുകാരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിരീക്ഷണത്തിൽ ആക്കി. ഡോക്‌ടറുടെ നിർദേശപ്രകാരം വീട്ടിലെ നിരീക്ഷണത്തിലേക്കാണ് മാറ്റിയത്

kerala police  covid centers  thiruvanathapuram  തിരുവനന്തപുരം
ഇഞ്ചിവിള പരിശോധനാ കേന്ദ്രത്തിലെ പൊലീസുകാരൻ നിരീക്ഷണത്തിൽ
author img

By

Published : May 27, 2020, 5:53 PM IST

തിരുവനന്തപുരം: ഇഞ്ചിവിള പരിശോധനാ കേന്ദ്രത്തിലെ പൊലീസുകാരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിരീക്ഷണത്തിൽ ആക്കി. ഡോക്‌ടറുടെ നിർദേശപ്രകാരം വീട്ടിലെ നിരീക്ഷണത്തിലേക്കാണ് മാറ്റിയത്. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥന് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലെ ഡോക്‌ടറെ സമീപിക്കുകയായിരുന്നു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധനയ്ക്ക് എടുത്തശേഷം വീട്ടിലെ വിശ്രമത്തിന് നിർദേശിക്കുകയായിരുന്നു.

ഒരാഴ്‌ച മുമ്പാണ് പൊലീസുകാരന്‍ ഇഞ്ചിവിളയിൽ ഡ്യൂട്ടിക്ക് എത്തിയത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അതിർത്തിയിൽ ശക്തമായത് മുതൽ ഇഞ്ചിവിളയിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഡ്യൂട്ടി നോക്കുന്ന ജീവനക്കാരുടെ പലരുടെയും സ്രവ പരിശോധനകൾ ഇതുവരെ നടത്തിയിട്ടില്ല. ഇതിൽ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വ്യാപകമായ അമർഷമുണ്ട്. ഇഞ്ചിവിളയിലെ പരിശോധനാ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ്, സന്നദ്ധപ്രവർത്തകർ, പ്രദേശിക മാധ്യമപ്രവർത്തകർ തുടങ്ങിയവരെ പരിശോധിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.