തിരുവനന്തപുരം : സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്ത 1,734 പേർക്കെതിരെ പൊലീസ് കേസെടുത്തു. 1,667 പേർ അറസ്റ്റിലായി. 1,012 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് 2,076 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് മാത്രം ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച 41 പേർക്കെതിരെ കേസെടുത്തു. അനാവശ്യ യാത്ര നടത്തിയ 23 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാതെ യാത്ര ചെയ്ത 122 പേർക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പുതുതായെത്തി ഹോം ക്വാറന്‍റൈനിൽ കഴിയുന്നവരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനമൈത്രി പൊലീസാണ് ഇതിന്‍റെ ചുമതല വഹിക്കുന്നത്. ക്വാറന്‍റൈന് നിർദ്ദേശിക്കപ്പെട്ടവർ വീട്ടിൽത്തന്നെ കഴിയുന്നുണ്ടെന്ന് ഓരോ സ്റ്റേഷൻ പരിധിയിലെയും ജനമൈത്രി സിആർഒ മാരും ബീറ്റ് ഓഫീസർമാരും ഉറപ്പുവരുത്തും. ഇക്കാര്യത്തിൽ റസിഡൻസ് അസോസിയേഷനുകളുടെ സേവനവും തേടുന്നുണ്ട്.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്ത 1,734 പേർക്കെതിരെ കേസ്
1,012 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 2,076 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.