തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് രജിസ്റ്റർ ചെയ്തത് 2968 കേസുകൾ. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം പാലിക്കാത്തതിന് 2968 കേസുകൾ വെളളിയാഴ്ച രജിസ്റ്റർ ചെയ്തു. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 37 കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധയിടങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തിയവർ ക്വാറന്‍റൈന്‍ ലംഘിക്കുന്നുണ്ടോയെന്ന് കർശനമായ പരിശോധന നടത്താൻ മുഖ്യമന്ത്രി പൊലീസിന് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1441 പേര്‍ക്കെതിരെ കേസെടുത്തു. 1463 പേരെ അറസ്റ്റ് ചെയ്യുകയും 685 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് 2968 കേസുകൾ - kerala dgp
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം പാലിക്കാത്തതിന് 2968 കേസുകൾ വെളളിയാഴ്ച രജിസ്റ്റർ ചെയ്തു