ETV Bharat / state

എന്തിനാണ് ഇത്രയും ഇളവുകളെന്ന് പൊലീസ്; ലോക്ക് ഡൗണ്‍ കടുത്തേയ്ക്കും - കൊവിഡ്

ഇളവുകള്‍ കൂടുതൽ അനുവദിച്ചാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് രോഗവ്യാപനത്തിനിടയാക്കുമെന്നും പൊലീസ് സർക്കാരിനോട് പറഞ്ഞു.

lockdown in kerala  covid restrictions  സംസ്ഥാനത്ത് ലോകഡൗൺ ഇളവുകൾ പിന്‍വലിക്കാന്‍ ശുപാർശ  കൊവിഡ്  കേരള പൊലീസ്
സംസ്ഥാനത്ത് ലോകഡൗൺ ഇളവുകൾ പിന്‍വലിക്കാന്‍ ശുപാർശ
author img

By

Published : May 7, 2021, 11:33 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോകഡൗണില്‍ ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ്. ജനങ്ങള്‍ പുറത്തിറങ്ങുന്ന തരത്തിലുള്ള ഒരു ഇളവും നല്‍കരുതെന്നും പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിര്‍മാണ മേഖലയിലെ ഇളവ് പിൻവലിക്കണം

ഇളവുകള്‍ കൂടുതൽ അനുവദിച്ചാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. ഇവരെ മുഴുവന്‍ പരിശോധിക്കുന്നത് കൊണ്ട് തന്നെ നിരത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം. നിര്‍മാണമേഖല ഉൾപ്പടെ ഇളവ് അനുവദിക്കരുത്. ഇവിടെ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. നിലവിലെ സാഹചര്യത്തിൽ യാത്ര അനുവദിക്കുക അപ്രായോഗികമാണ്. ഇതുകൂടാതെ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ അനുമതിയും പിന്‍വലിക്കണം. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.

ഉന്നതതല യോഗം ഇന്ന്

ഇന്നലെ ലോക്ഡൗണിലെ വിശദാംശങ്ങള്‍ ചീഫ്‌സെക്രട്ടറി ഓർഡറായി ഇറക്കിയിരുന്നു. ഇതില്‍ ചില മേഖലയില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് പൊലീസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇന്നത്തെ ഉന്നതതല യോഗം ഇത് ചർച്ച ചെയ്യും

കൂടുതൽ വായിക്കാന്‍: ലോക്ക്ഡൗൺ സ്വാഗതം ചെയ്‌ത് കേരളം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.