ETV Bharat / state

വ്യാജ സ്വർണം വിറ്റ് പണം തട്ടുന്ന സംഘം പിടിയിൽ

ഓട്ടോറിക്ഷയിൽ എത്തിയ മൂന്ന് പേർ പാലോട് ജങ്ഷനിലെ ജ്വല്ലറിയിൽ എത്തി രണ്ട് വളകൾ വിൽപന നടത്തി. തുടർന്ന് അടുത്ത കടയിൽ കയറി വീണ്ടും രണ്ടു വളകൾ വിൽപന നടത്തുകയും ചെയ്‌തു. സംശയം തോന്നി കൂടുതൽ പരിശോധന നടത്തിയപ്പോൾ വ്യാജ സ്വർണം ആണെന്ന് മനസിലാവുകയായിരുന്നു

arrested  Police  പണം തട്ടുന്ന സംഘം  വ്യാജ സ്വർണം  പാലോട് ജങ്ഷൻ  സ്വർണം
വ്യാജ സ്വർണം വിറ്റ് പണം തട്ടുന്ന സംഘം പിടിയിൽ
author img

By

Published : Oct 9, 2020, 10:52 PM IST

തിരുവനന്തപുരം: പാലോട് ജങ്ഷനിലെ വിവിധ ജ്വല്ലറികളിൽ വ്യാജ സ്വർണം വിൽപന നടത്തി പണം തട്ടിയെടുത്ത കേസിൽ മൂന്ന് പ്രതികളെ പാലോട് പൊലീസ് അറസ്റ്റ് ചെയ്‌തു. നെടുമങ്ങാട് സ്വദേശി സനൂപ് (25 ) പൂന്തുറ സ്വദേശി മുഹമ്മദ് ഷാൻ ( 24) ബീമാപ്പള്ളി സ്വദേശി വാഹിദ (34) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ എത്തിയ മൂന്ന് പേർ പാലോട് ജങ്ഷനിലെ ജ്വല്ലറിയിൽ എത്തി രണ്ട് വളകൾ വിൽപന നടത്തി. തുടർന്ന് അടുത്ത കടയിൽ കയറി വീണ്ടും രണ്ടു വളകൾ വിൽപന നടത്തുകയും ചെയ്‌തു. സംശയം തോന്നി കൂടുതൽ പരിശോധന നടത്തിയപ്പോൾ വ്യാജ സ്വർണം ആണെന്ന് മനസിലാവുകയായിരുന്നു. അതേസമയം കുളത്തൂപുഴയിലെ ജ്വല്ലറിയിലും ഇവർ തട്ടിപ്പു നടത്തിയതായി പൊലീസ് പറഞ്ഞു.

ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ഹാൾമാർക് മുദ്രയുളള ആഭരണങ്ങൾ ഉണ്ടാക്കിയാണ് ഇവർ വിൽപ്പന നടത്തിയത്. ഒരു സ്ഥലത്തെത്തി അവിടെയുള്ള ഒന്നിലധികം കടകളിൽ മാറി മാറി വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ചോദ്യം ചെയ്‌തതിൽ തിരുവനന്തപുരം, ശ്രീകാര്യം, പോത്തൻകോട്, ചിറയിൻകീഴ്, കാട്ടാക്കട, പേയാട്, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ജ്വല്ലറികളിൽ ഇത്തരം തട്ടിപ്പ് നടത്തിയതായി പ്രതികൾ മൊഴി നൽകി. പാലോട് ഇൻസ്പെക്‌ടർ സി.കെ മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.