ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന പിണറായി വിജയന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. "മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും ഭരണത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ," എന്നാണ് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്.
-
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021 " class="align-text-top noRightClick twitterSection" data="
">Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021
ഇന്ന് സംസ്ഥാന തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൽഡിഎഫിലേക്കും യുഡിഎഫിലേക്കും ഓരോ അഞ്ച് വർഷവും മാറി മാറി വന്ന ഭരണത്തിൽ നിന്നും വ്യത്യസ്‌തമായി ചരിത്രം കുറിച്ചാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. നാല് പതിറ്റാണ്ടുകൾക്ക് ശേഷം തുടർഭരണം സ്വന്തമാക്കിയ എൽഡിഎഫ് 99 സീറ്റുകളാണ് തൂത്തുവാരിയത്.
More Read: ജനമർപ്പിച്ച വിശ്വാസം സംരക്ഷിക്കാനാകട്ടെ : പിണറായി സര്‍ക്കാരിന് ആശംസയറിയിച്ച് കുഞ്ഞാലിക്കുട്ടി
1964ൽ സിപിഎമ്മിൽ ചേർന്ന പിണറായി വിജയൻ 2016ൽ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയായി. പോളിറ്റ് ബ്യൂറോ അംഗമായ വിജയൻ 1998 മുതൽ 2015 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി, സഹകരണ മന്ത്രിയായും സേവനമനുഷ്ഠിച്ചു.