ETV Bharat / state

റോസ്‌ഗർ മേള: 71,506 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി, കേരളത്തിൽ 1,040 പേർക്ക് നിയമനം - പ്രധാനമന്ത്രി നരേന്ദ്ര മോദി റോസ്‌ഗർ മേള

കേരളത്തിൽ 210 ഉദ്യോഗാർഥികൾക്ക് ഉത്തരവ് നേരിട്ട് കൈമാറി. 830 പേർക്ക് ഓൺലൈനായി കൈമാറി.

rozgar mela  pm modi  pm modi rozgar mela  pm modi distribute appointment letters rozgar mela  v muraleedharan  റോസ്‌ഗർ മേള  റോസ്‌ഗർ മേള പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്രമോദി  കേന്ദ്രമന്ത്രി വി മുരളീധരൻ  വി മുരളീധരൻ  റോസ്‌ഗർ മേള നിയമന ഉത്തരവ് വിതരണം  പ്രധാനമന്ത്രി നരേന്ദ്ര മോദി റോസ്‌ഗർ മേള
റോസ്‌ഗർ മേള
author img

By

Published : Apr 13, 2023, 5:25 PM IST

തിരുവനന്തപുരം : റോസ്‌ഗർ മേളയിലൂടെ 1,040 പേർക്ക് നിയമന ഉത്തരവ് വിതരണം ചെയ്‌തു. രാജ്യവ്യാപകമായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് ഉദ്യോഗാർഥികളെ അഭിസംബോധന ചെയ്‌തത്. തിരുവനന്തപുരം റെയിൽ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിലെ ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്‌തു.

ചടങ്ങിൽ 210 ഉദ്യോഗാർഥികൾക്ക് ഉത്തരവ് നേരിട്ട് കൈമാറി. 830 പേർ ഓൺലൈനായാണ് നിയമന ഉത്തരവ് കൈപ്പറ്റിയത്. വി എസ് എസ് സി, റെയിൽവേ, കൊച്ചിൻ ഷിപ്‌യാർഡ്, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, കേരള ഗ്രാമീൺ ബാങ്ക്, രാജീവ്‌ ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി, ഇന്ത്യൻ പോസ്റ്റൽ സർവീസ്, പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് നിയമനം. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് 10 ലക്ഷം തൊഴിലവസരങ്ങൾ കൈമാറും എന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ ഭാഗമാണ് നിയമന കത്തുകളുടെ വിതരണം.

രാജ്യവ്യാപകമായി 71,506 പേർക്കാണ് ഇന്ന് ഉത്തരവുകൾ കൈമാറിയത്. എല്ലാ സംസ്ഥാനങ്ങളിലും നിയമന ഉത്തരവുകൾ നൽകി. യു പി എസ് സി ഉൾപ്പെടെയുള്ള സർക്കാർ റിക്രൂട്ട്മെന്‍റ് ജാലകങ്ങളിലൂടെ യോഗ്യത നേടിയവർക്കാണ് ഉത്തരവ് കൈമാറിയത്. നിയമനങ്ങളിലെ കാലതാമസം ഒഴിവാക്കാനായി കൊണ്ടുവന്ന യജ്ഞത്തിന്‍റെ ഭാഗമായാണ് നിയമനങ്ങൾ വേഗത്തിലാക്കുന്നതെന്നും മറ്റ് ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.

രാജ്യത്തെ സേവിക്കാൻ ഇന്ന് മുതൽ ഉദ്യോഗാർഥികൾ സജ്ജരാകണം. എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യം വച്ചാവണം പ്രവർത്തനമെന്നും കേന്ദ്ര സർക്കാരിന്‍റെ നയവും അതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. 'സബ്‌കാ പ്രയാസ് സബ്‌കാ വികാസ്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നിങ്ങളുടെ മനസ്സിൽ ഉണ്ടാകണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.