തിരുവനന്തപുരം: വർക്കലയിൽ പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് നിയന്ത്രണംവിട്ട് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെറുകുന്നം കണ്ണങ്കര വീട്ടിൽ നൗഷാദിന്റെ മകൻ അബ്ദുൽ സമദ് (16) ആണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ സഹയാത്രികനും അബ്ദുൽ സമദിന്റെ മാതൃസഹോദരി പുത്രനുമായ നഹാൽ(14)നെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാർഥികളെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അബ്ദുൽ സമദിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. വടശ്ശേരിക്കോണത്ത് നിന്നും പാലച്ചിറയിലേയ്ക്ക് പോകുന്നതിനിടെ പാലച്ചിറ സ്കൂളിന് സമീപമാണ് അപകടം നടന്നത്.