തിരുവനന്തപുരം : പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. വടക്കന്‍ ജില്ലകളില്‍ 20 ശതമാനവും തെക്കന്‍ ജില്ലകളില്‍ 10 ശതമാനവുമാണ് ഉയര്‍ത്തുന്നത്. പ്രവേശന നടപടികള്‍ തുടങ്ങുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Also read: ഹയര്‍സെക്കന്‍ററി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 87.94% വിജയം
എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ മുഴുവന്‍ കുട്ടികള്‍ക്കും എത്തിച്ച ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഹയര്‍സെക്കന്‍ററി സേ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം.