ETV Bharat / state

പ്ലസ് വൺ സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്‌മെന്‍റ് റിസൾട്ട് പ്രസിദ്ധീകരിച്ചു

author img

By

Published : Aug 2, 2023, 12:06 PM IST

Updated : Aug 2, 2023, 12:22 PM IST

കാൻഡിഡേറ്റ് ലോഗിനിലെ ട്രാൻസ്‌ഫർ അലോട്ട് റിസൾട്ട് എന്ന ലിങ്കിലൂടെ റിസൾട്ട് അറിയാം

പ്ലസ് വണ്‍  പ്ലസ് വണ്‍ പ്രവേശനം  സ്‌കൂൾ കോമ്പിനേഷൻ  ട്രാൻസ്‌ഫർ അലോട്ട്‌മെന്‍റ്  പ്ലസ്‌ വണ്‍ ട്രാൻസ്‌ഫർ അലോട്ട്‌മെന്‍റ്  Plus one transfer allotment  Plus One  പിടിഎ
പ്ലസ് വണ്‍

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർഥികളിൽ സ്‌കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിച്ചവരിൽ അർഹരായവർക്ക് ഇന്ന് രാവിലെ 10 മണി മുതൽ അലോട്ട്‌മെന്‍റ് ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടാം. സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് റിസൾട്ട് ഇന്ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിച്ചു.

രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം മാനേജ്മെന്‍റ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താത്‌കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസിയിലാണ് ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് അവസരം ഉണ്ടായിരുന്നത്. ഇത്തരത്തിൽ ആകെ 50464 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച 49800 അപേക്ഷകളാണ് ട്രാൻസ്‌ഫർ അലോട്ട്‌മെന്‍റിനായി പരിഗണിച്ചിട്ടുള്ളത്.

hscasp.kerala.gov.in എന്ന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിലെ ട്രാൻസ്‌ഫർ അലോട്ട് റിസൾട്ട് എന്ന ലിങ്കിലൂടെ റിസൾട്ട് അറിയാം. റിസൾട്ട്‌ പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂളിലെ പ്രിൻസിപ്പൽമാർ ചെയ്‌തു കൊടുക്കണം എന്നും ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് ലെറ്റർ എടുത്ത് നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾ അഡ്‌മിഷൻ സമയത്ത് അടച്ച പിടിഎ ഫണ്ട് കോഷൻ ഡെപ്പോസിറ്റ് എന്നിവയും വിദ്യാർഥികൾക്ക് മടക്കി നൽകണം.

ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് ആയി അപേക്ഷിച്ച വിദ്യാർഥികളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ :

ജില്ല - അപേക്ഷ നൽകിയവർ - പരിഗണിക്കപ്പെട്ടവർ

തിരുവനന്തപുരം - 2529 - 2491
കൊല്ലം - 3464 - 3416
പത്തനംതിട്ട - 818 -807
ആലപ്പുഴ- 2247- 2223
കോട്ടയം - 1564 -1549
ഇടുക്കി - 1065 - 1049
എറണാകുളം - 3349- 3292
തൃശൂർ - 3698- 3654
പാലക്കാട് - 5353-5298
കോഴിക്കോട് - 6504- 6414
മലപ്പുറം - 9267- 9140
വയനാട് - 1863- 1833
കണ്ണൂർ - 5983- 5909
കാസർകോട് - 2760- 2725

മൂന്നാം സപ്ലിമെന്‍ററി അപേക്ഷ നാളെ മുതൽ : ഇന്നത്തെ ട്രാൻസ്‌ഫർ അലോട്ട്മെന്‍റ് റിസൾട്ടിന് ശേഷം സ്‌കൂളുകളിൽ ബാക്കി വരുന്ന സീറ്റുകളുടെ വിശദാംശങ്ങള്‍ നാളെ രാവിലെ 9 ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്നും തുടർന്ന് മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 7- 8 തീയതികളിൽ പ്രവേശനം സാധ്യമാകുന്ന രീതിയിലായിരിക്കും മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. തുടർന്ന് സ്‌കൂൾ മാറ്റത്തിനുള്ള അവസരവും ലഭിക്കും.

Last Updated : Aug 2, 2023, 12:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.