തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷകൾ ഓണാവധിയോടടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊതുവിദ്യാദ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്നിക് കോളജുകളിലെ അഞ്ചാം സെമസ്റ്റർ പരീക്ഷ ഫലപ്രഖ്യാപനം ജൂൺ മാസത്തിൽ തന്നെ നടത്തും. ഇതിനായി പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം വേഗത്തിലാക്കും. മുടങ്ങിയ പരീക്ഷകളുടെ ഫലം ഇന്‍റേണൽ മാർക്ക് പരിഗണിച്ച് പ്രസിദ്ധീകരിക്കും. ഒന്ന് മുതൽ നാല് വരെയുള്ള സെമസ്റ്റർ പരീക്ഷകളും ഉചിതമായി ക്രമീകരിക്കും. ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ മാസത്തിൽ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
READ MORE: സംസ്ഥാനത്ത് 24,166 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 181 മരണം
ഹയർ സെക്കന്‍ററി, എസ്.എസ്.എൽ.സി മൂല്യ നിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരിൽ കൊവിഡ് ഡ്യൂട്ടി ഉള്ളവരെ അതിൽ നിന്ന് ഒഴിവാക്കും. ഓൺലൈൻ അഡ്വൈസിന്‍റെ വേഗത വർധിപ്പിക്കണമെന്ന് പി എസ് സിയോട് നിർദേശിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.