ETV Bharat / state

പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം 24 മുതല്‍ ; ടൈം ടേബിള്‍ പുറത്ത്

പരീക്ഷ സെപ്‌റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെ

Department of Education  വിദ്യാഭ്യാസ വകുപ്പ്  പ്ലസ് വണ്‍ പരീക്ഷകള്‍  Plus One exams  timetable  ടൈം ടേബിള്‍  സുപ്രീംകോടതി അനുമതി  Permission of the Supreme Court
പ്ലസ് വണ്‍ പരീക്ഷകള്‍ 24-ാം തിയ്യതി മുതല്‍; ടൈം ടേബിള്‍ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
author img

By

Published : Sep 18, 2021, 3:06 PM IST

തിരുവനന്തപുരം : ക്ലാസ് മുറികളില്‍ പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ഇതിനുള്ള കലണ്ടര്‍ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ തിയ്യതികളാണ് പ്രഖ്യാപിച്ചത്. ഈ മാസം 24 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പരീക്ഷകള്‍.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബര്‍ 13ന് അവസാനിക്കും. പരീക്ഷ ടൈം ടേബിള്‍ http://dhsekerala.gov.in എന്ന ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭ്യമാണ്. പരീക്ഷകള്‍ക്കിടയില്‍ ഒന്ന് മുതല്‍ അഞ്ച് ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്.

തീരുമാനം, കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞതില്‍

വിദ്യാഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, പരീക്ഷകള്‍ രാവിലെയാണ് നടത്തുക.

പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്‍റല്‍, പുനപ്രവേശനം, ലാറ്ററല്‍ എന്‍ട്രി, പ്രൈവറ്റ് ഫുള്‍ കോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തും.

പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തേതന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷ നടത്തിപ്പ് സുപ്രീംകോടതി തടയുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞത് പരിഗണിച്ചാണ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്.

ALSO READ: പ്ലസ് വൺ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.