ETV Bharat / state

'പ്ലസ് വണ്‍ ചേദ്യപേപ്പറില്‍ ചുവന്ന ചോദ്യങ്ങൾ': എന്താ കുഴപ്പമെന്ന് മന്ത്രി വി.ശിവന്‍കുട്ടി, ചുവപ്പ് വത്കരണ തുടക്കമെന്ന് പ്രതിപക്ഷം

author img

By

Published : Mar 10, 2023, 7:26 PM IST

പ്ലസ് വണ്‍ ചോദ്യ പേപ്പര്‍ പൊട്ടിച്ചപ്പോള്‍ ഒരുമിച്ച് ഞെട്ടി അധ്യാപകരും വിദ്യാര്‍ഥികളും. കറുപ്പിന് പകരം ചോദ്യ പേപ്പര്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍. മാറ്റം വരുത്തുന്നത് അറിയിച്ചില്ലെന്ന് അധ്യാപക- വിദ്യാര്‍ഥി സംഘടനകൾ.

പ്ലസ് വണ്‍ പരീക്ഷയുടെ ചുവപ്പ് ചോദ്യ പേപ്പര്‍  Plus One Exam Red Question Paper Controversy  Red Question Paper Controversy  ചുവപ്പ് ചോദ്യ പേപ്പറിനെതിരെ വിദ്യാര്‍ഥികള്‍  Plus One Exam Red Question Paper Controversy  Question Paper Controversy  മന്ത്രി വി ശിവന്‍കുട്ടി  kerala exam controversy  plus one exam  plus one exam question paper
പ്ലസ്‌ വണ്‍ ചോദ്യ പേപ്പറിനെതിരെ കടുത്ത വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്ക് ചോദ്യ പേപ്പര്‍ ചുവന്ന മഷിയില്‍ അച്ചടിച്ചത് വിവാദമായി. ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിഭാഗത്തിലെ പാർട്ട് 2 ഭാഷ പരീക്ഷ ചോദ്യ പേപ്പറിലാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും അത്ഭുതപ്പെടുത്തിയുള്ള മാറ്റം വരുത്തിയത്. പ്ലസ് വണ്‍ പരീക്ഷയിലെ ചോദ്യ പേപ്പറുകളിലാണ് ചുവപ്പ് നിറത്തിൽ ചോദ്യങ്ങൾ അച്ചടിച്ചത്. വര്‍ഷങ്ങളായി പൊതു പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ കറുത്ത മഷിയിലാണ് അച്ചടിക്കാറുള്ളത്.

ചുവപ്പ് ചോദ്യ പേപ്പറിനെതിരെ അധ്യാപക സംഘടന: ചുവപ്പ് മഷിയില്‍ അച്ചടിച്ച് ലഭിച്ചിട്ടുള്ള ചോദ്യ പേപ്പര്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായെന്നാണ് അധ്യാപക സംഘടന പറയുന്നത്. ഫ്ലൂറൽ റിഫ്ലക്ഷൻ സൃഷ്‌ടിക്കുന്ന ചോദ്യ പേപ്പറുകൾ വിദ്യാര്‍ഥികളുടെ കണ്ണുകള്‍ക്ക് പ്രശ്‌നമുണ്ടാക്കും. അധ്യാപക സംഘടനകളോട് പോലും ആലോചിക്കാതെയാണ് ഈ മാറ്റമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കേരളത്തിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പരീക്ഷ സമ്പ്രദായത്തെ താളം തെറ്റിച്ച വിദ്യാഭ്യാസ മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും KPSTA സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ പോലും ചോദ്യ പേപ്പറിലെ നിറം മാറ്റത്തെ കുറിച്ച് സൂചന പോലും നല്‍കിയിരുന്നില്ല. പരീക്ഷ ഹാളില്‍ ചോദ്യ പേപ്പര്‍ പൊട്ടിക്കുമ്പോഴാണ് അധ്യാപകര്‍ പോലും ഇക്കാര്യം അറിയുന്നത്. ഇരുട്ട് കൂടുതലുള്ള ക്ലാസ്‌മുറികളില്‍ പരീക്ഷയ്‌ക്ക് ഇരുന്ന വിദ്യാര്‍ഥികള്‍ക്ക് ചോദ്യ പേപ്പര്‍ വായിക്കാന്‍ കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടു. വായിക്കാനാകാത്ത അവ്യക്തമായ രീതിയിലാണ് ചോദ്യ പേപ്പറിലെ അച്ചടിയെന്ന് വിദ്യാർഥികൾ പരാതി പറഞ്ഞതായും അധ്യാപകർ അറിയിച്ചു.

ആരോപണങ്ങളില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി: പ്ലസ് വണ്‍ ചോദ്യ പേപ്പറിലെ ചോദ്യങ്ങള്‍ ചുവപ്പ് നിറത്തില്‍ അച്ചടിച്ചതില്‍ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. ചോദ്യ പേപ്പറുകൾ ചുവപ്പ് നിറത്തിൽ വന്നാൽ എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. പേപ്പര്‍ അച്ചടിച്ചതിലുണ്ടായ മാറ്റം പ്രശ്‌നമായി എടുക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മറുപടിയുമായി പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍: ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഒരുമിച്ച് നടക്കുന്നതിനാൽ മാറി വിതരണം ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പ്ലസ് വൺ പരീക്ഷ ചോദ്യ പേപ്പറിൻ്റെ നിറം മാറ്റിയതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ജീവൻ ബാബു പറഞ്ഞു.

വിമര്‍ശനവുമായി പാര്‍ട്ടികള്‍: മുൻവർഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വർഷം പരീക്ഷ നടത്തിയിരുന്നപ്പോൾ ഇല്ലാത്ത പ്രശ്‌നം ഇപ്പോൾ ഉണ്ടാകുന്നതെങ്ങനെയെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കൻഡറി മേഖല കലുഷിതമാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എ എച്ച് എസ് ടി എ ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിന് സമാനമായി പൊതു വിദ്യാഭാസ രംഗത്തും ചുവപ്പ് വത്കരണം നടത്തുന്നതിൻ്റെ തുടക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേ സമയം മുഖ്യമന്ത്രിയ്‌ക്ക് കറുപ്പിനോടുള്ള വെറുപ്പാണ് ചോദ്യ പേപ്പറിലെ ഈ മാറ്റത്തിന് കാരണമെന്നും വിമര്‍ശനമുണ്ട്.

also read: ഹയർ സെക്കന്‍ഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.