ETV Bharat / state

റഹീമിനെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളി

ഡോ. വിജയ ലക്ഷ്‌മിയെ എ.എ റഹീമിന്‍റെ നേതൃത്വത്തിൽ അന്യായമായി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാണ് കേസ്.

എ.എ.റഹീമിനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തള്ളി തിരുവനന്തപുരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം കേരള യൂണിവേഴ്‌സിറ്റി എ.എ.റഹീമിനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തള്ളി plea seeking withdrawal of case against aa rahim aa rahim dyfi state secretary aa rahim
എ.എ.റഹീമിനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തള്ളി
author img

By

Published : Apr 22, 2021, 4:27 PM IST

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ആവശ്യം നിരസിച്ചത്. പരാതിക്കാരിയും കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ.വിജയലക്ഷ്‌മി എതിര്‍ത്തതോടെയാണ് കോടതി സർക്കാരിന്‍റെ അപേക്ഷ തള്ളിയത്.

ഡോ. വിജയ ലക്ഷ്‌മിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ നേതൃത്വത്തിൽ അന്യായമായി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നാണ് കേസ്. 2017 മാർച്ച് 30നാണ് സംഭവം. എ.എ.റഹീം അടക്കമുള്ള പ്രതികൾ ജൂൺ 14 ന് ഹാജരാകാനും കോടതി നിർദേശിച്ചു.

സര്‍വകലാശാല വിദ്യാർഥി യൂണിയൻ നേതാവായിരുന്ന എ എ റഹീം, മുൻ എസ്എഫ്ഐ പ്രവർത്തകരായ എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്‌ണ, അബു എസ്.ആർ ,ആദർശ് ഖാൻ, ജെറിൻ, അൻസാർ, എം.മിഥുൻ മധു, വിനേഷ് വി.എ, ദത്തൻ, ബി.എസ് ശ്രീന എന്നിവരാണ് കേസിലെ ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.