ETV Bharat / state

ഗായിക സംഗീത സചിത് അന്തരിച്ചു; സംഗീതമാധുര്യം ഇനി ഓർമ - Singer sangeetha Sajith funeral

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ ഗാനങ്ങൾ ആലപിച്ച് ഏറെ ശ്രദ്ധേയയായിരുന്നു.

Playback Singer sangeetha Sajith passes away  ഗായിക സംഗീത സജിത്ത് അന്തരിച്ചു  പിന്നണി ഗായിക സംഗീത സജിത്ത് മരിച്ചു  Singer sangeetha Sajith funeral  സംഗീത സജിത്ത് സംസ്കാരം
ഗായിക സംഗീത സജിത്ത് അന്തരിച്ചു; സംഗീതമാധുര്യം ഇനി ഓർമ
author img

By

Published : May 22, 2022, 8:55 AM IST

Updated : May 22, 2022, 11:48 AM IST

തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് (മെയ് 22) പുലർച്ചെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

വിട: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. വിജയ്‌ ആദ്യമായി നായകവേഷത്തിലെത്തിയ 'നാളൈ തീര്‍പ്പ്' എന്ന തമിഴ്‌ ചിത്രത്തിൽ ഗാനമാലപിച്ചുകൊണ്ടാണ് സംഗീത അരങ്ങേറ്റം കുറിച്ചത്. 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ 'അമ്പിളിപൂവട്ടം പൊന്നുരുളി' എന്ന ഗാനത്തിലൂടെ സംഗീത മലയാളികളുടെ ഹൃദയത്തിലും ചേക്കേറി.

ഗായിക സംഗീത സചിത് അന്തരിച്ചു; സംഗീതമാധുര്യം ഇനി ഓർമ

എ.ആര്‍ റഹ്‌മാന്‍റെ സംഗീതസംവിധാനത്തില്‍ 'മിസ്റ്റര്‍ റോമിയോ'യില്‍ പാടിയ 'തണ്ണീരും കാതലിക്കും' എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി ചിത്ര 'പഴശ്ശിരാജ'യിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', 'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ', 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ', 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവയും സംഗീത ആലപിച്ച ഹിറ്റ് ഗാനങ്ങളാണ്.

'കുരുതി'യിലെ തീം സോങ് ആണ് സംഗീത മലയാളത്തില്‍ ഒടുവിലായി പാടിയത്. 'അടുക്കളയില്‍ പണിയുണ്ട് 'എന്ന ചിത്രത്തിനായി സംഗീതവും ഒരുക്കിയിട്ടുണ്ട്.

കെബി സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അവരുടെ തന്നെ ശബ്‌ദം അനുകരിച്ചുകൊണ്ട് ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്‌തയാക്കി. തമിഴ്‌നാട് സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിച്ചപ്പോൾ അവിടെ സാക്ഷിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്‍റെ കഴുത്തിലുണ്ടായിരുന്ന പത്തുപവൻ സ്വര്‍ണമാല സംഗീതയ്‌ക്ക് സമ്മാനിക്കുകയുണ്ടായി.

കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി സചിത്തിന്‍റെയും രാജമ്മയുടെയും മകളാണ്. ചെന്നൈയിലായിരുന്നു സംഗീത സ്ഥിരതാമസമാക്കിയിരുന്നത്. ചികിത്സക്കായാണ് തിരുവനന്തപുരത്ത് എത്തിയത്.

Last Updated : May 22, 2022, 11:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.