തിരുവനന്തപുരം: വയനാട്ടില്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന തോട്ടം തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. 100 വീടുകള്‍ ഉടന്‍ നിര്‍മ്മിച്ചു നല്‍കും. ബിവറേജസ് കോപ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
തോട്ടം മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി ടി.പി രാമകൃഷ്ണന്‍.