ETV Bharat / state

PK Sreemathi Against KM Shaji: 'അപലപനീയമാണ്, തെറ്റാണ്, കുറ്റകരവുമാണ്': വീണ ജോര്‍ജിനെതിരായ കെ എം ഷാജിയുടെ പരാമര്‍ശത്തില്‍ പി കെ ശ്രീമതി

KM Shaji about Minister Veena George ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കുറിച്ച് പ്രത്യേക പദം ഉപയോഗിച്ചുള്ള കെ എം ഷാജിയുടെ പ്രസ്‌താവന പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയ നേതാവിനും പ്രവര്‍ത്തകനും ഭൂഷണമല്ലെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്‍റ് പി കെ ശ്രീമതി.

PK Sreemathi Against KM Shaji  KM Shaji about Minister Veena George  KM Shaji controversial statement veena george  KM Shaji veena george issue  വീണ ജോര്‍ജിനെതിരായ കെഎം ഷാജിയുടെ പ്രതികരണം  വീണ ജോര്‍ജ് കെഎം ഷാജി പ്രസ്‌താവന  കെഎം ഷാജിക്കെതിരെ പി കെ ശ്രീമതി  ലീഗ് നേതാവ് കെഎം ഷാജി വീണ ജോർജിനെതിരെ  കെഎം ഷാജി വിവാദ പ്രസ്‌താവന  കെ എം ഷാജി ആരോഗ്യമന്ത്രി പരാമർശം
PK Sreemathi Against KM Shaji
author img

By ETV Bharat Kerala Team

Published : Sep 23, 2023, 10:19 AM IST

പി കെ ശ്രീമതിയുടെ പ്രതികരണം

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ യൂത്ത് ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രതികരണം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയ നേതാവിനും പ്രവര്‍ത്തകനും ഭൂഷണമല്ലെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്‍റ് പി കെ ശ്രീമതി (PK Sreemathi Against KM Shaji). ഒരു വ്യക്തിയെ വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ച് തേജോവധം ചെയ്യുക എന്നുള്ളത് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ നേതാവിനോ ഭൂഷണമല്ലെന്നാണ് ശ്രീമതിയുടെ പ്രതികരണം. സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പി കെ ശ്രീമതി.

കെ എം ഷാജിയുടെ (KM Shaji) പ്രസംഗം ശ്രദ്ധയില്‍പ്പെട്ടിരുന്നു. അദ്ദേഹമൊരു മുന്‍ നിയമസഭ സാമാജികനാണ്. രാഷ്ട്രീയ രംഗത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. പരസ്‌പരം ബഹുമാനിക്കുക എന്നത് നാമെല്ലാം കാത്തു സൂക്ഷിക്കുന്ന ഒരു ശീലവുമാണ്. പരസ്യമായിട്ട് ഒരു പൊതുയോഗത്തില്‍ അദ്ദേഹം നടത്തിയ ഒരു പ്രസംഗം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെയാണ്. വിമര്‍ശനം ആര്‍ക്കും ഉന്നയിക്കാം.

വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. ചെയ്യുന്ന കാര്യങ്ങളില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വിമര്‍ശനം ഉന്നയിക്കാം. തെറ്റുകള്‍ ചൂണ്ടികാണിക്കാം. അത് നമ്മുടെ എല്ലാം കടമയുമാണ്. ഏത് രാഷ്ട്രീയ പ്രവര്‍ത്തകന്‍റെയും കടമയാണത്. പക്ഷെ ഒരു വ്യക്തിയെ വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ച് തേജോവധം ചെയ്യുക എന്നുള്ളത് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ നേതാവിനോ ഭൂഷണമല്ലെന്ന് പി കെ ശ്രീമതി പറഞ്ഞു.

ഷാജി കേവലമായ ഒരു പ്രവര്‍ത്തകനല്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്‍റെ ഒരു ഉന്നതനായ നേതാവാണ്. സഭയിലും പുറത്തും പ്രസംഗത്തിലൂടെ വളരെ നന്നായി പയറ്റിത്തെളിഞ്ഞ വളരെ വാക്‌ചാതുരിയുള്ള ഒരു മനുഷ്യനാണ്. പക്ഷെ ഷാജി ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ (KM Shaji about Minister Veena George) കുറിച്ച് പ്രത്യേക പദം ഉപയോഗിച്ചാണ് സമൂഹത്തില്‍ ഇകഴ്‌ത്തിക്കെട്ടാന്‍ ശ്രമിച്ചത്.

സാധാരണ മനുഷ്യരെ സാധനം എന്ന വാക്ക് ഉപയോഗിച്ച് പറയാറില്ല. ആരും ആരെയും അത് പറയാറില്ല. ഉയര്‍ന്ന സ്ഥാനത്തുള്ള കേരളത്തിന്‍റെ ആരോഗ്യ മന്ത്രിയെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. കേവലമായ സാധനം എന്നാണ് വീണ ജോര്‍ജിനെ ഷാജി വിശേഷിപ്പിച്ചത്. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണിത്.

ഇതു പോലുള്ള ഒരു രാഷ്ട്രീയ നേതാവിന്‍റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഒരു സ്ത്രീയെയും ഇത്തരത്തില്‍ പറയാന്‍ പാടില്ല. കേരളത്തിന്‍റെ ഭരണ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ ഈ രൂപത്തില്‍ ആക്ഷേിപിച്ചത് അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം വാക്കുകള്‍ ശരിയല്ല എന്ന് ബഹുമാനപ്പെട്ട കോടതി പലവട്ടം പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതൊന്നും കണക്കിലെടുക്കാതെ വീണ്ടും വീണ്ടും ഈ രൂപത്തില്‍ അധിക്ഷേപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരത്തില്‍ സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം തെറ്റാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍റെ ദേശീയ പ്രസിഡന്‍റ് എന്ന നിലയില്‍ പറയാനുള്ളത് സ്ത്രീകളെ ഈ രൂപത്തിലുള്ള വൃത്തിക്കെട്ട വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കാന്‍ പാടില്ല. നിങ്ങള്‍ ഉപയോഗിച്ച വാക്കും നിങ്ങളുടെ രീതിയും പിന്‍വലിക്കണം. ഈ വാക്കുകള്‍ പിന്‍വലിച്ച് വീണ ജോര്‍ജിനോട് മാപ്പ് പറയണം. നിങ്ങളുടെ ഒരു സഹോദരി കൂടിയാണ് അവര്‍. സഹോദരിയെയും അമ്മയേയും ഈ രൂപത്തിലല്ല കാണേണ്ടത്.

ഇഷ്‌ടക്കേടുണ്ടെങ്കില്‍ ഈ രൂപത്തിലല്ല അധിക്ഷേപിക്കേണ്ടത്. മുന്‍ നിയമസഭ സാമാജികന്‍ എന്നുള്ള നിലയില്‍ കെ എം ഷാജി ഇത്തരത്തില്‍ വളരെ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ച് നടത്തിയിട്ടുള്ള അധിക്ഷേപം അങ്ങേയറ്റം അപലപനീയമാണ്, തെറ്റാണ്, കുറ്റകരവുമാണ്. നിയമത്തിന് മുന്‍പിലും ഈ രൂപത്തില്‍ സംസാരിക്കുന്നത് ശരിയല്ല എന്നുള്ളത് കോടതിയും ചൂണ്ടികാണിച്ചിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ വീണ ജോര്‍ജിനോട് കെ എം ഷാജി നിരുപാധികം മാപ്പ് പറയണമെന്നും വാക്കുകള്‍ പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെടാനുള്ളതെന്നും പി കെ ശ്രീമതി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.