തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സർക്കാർ കാര്യക്ഷമമായി പെരുമാറണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികളെ കൈവിട്ട പോലെയാണ് സർക്കാർ പെരുമാറുന്നത്. സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും ജനാധിപത്യ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്താൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദേശത്ത് കുടുങ്ങിയ പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കണം. ടിക്കറ്റ് എടുക്കാൻ കഴിയുന്നവരെ ആ രീതിയിൽ കൊണ്ടുവരണം. ഭക്ഷണം പോലും കിട്ടാതെയാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നത്. സർക്കാർ സാഹചര്യം മനസിലാക്കണമെന്നും എല്ലാവരെയും സഹകരിപ്പിച്ച് പ്രശ്നങ്ങൾ കൈകാര്യം ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് എം.കെ മുനീർ എംഎല്‍എയും പറഞ്ഞു.
പ്രവാസികളുടെ കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി - thiruvanathapuram
പ്രവാസികളെ കൈവിട്ട പോലെയാണ് സർക്കാർ പെരുമാറുന്നത്. സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും ജനാധിപത്യ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്താൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.