തിരുവനന്തപുരം: കൊവിഡ് അവലോകന യോഗം ഇന്ന്(29/06/2021) ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാനത്ത് രോഗവ്യാപനത്തിൽ കാര്യമായ രീതിയില്‍ കുറവ് വരാത്തത് ചര്‍ച്ച ചെയ്യും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ടിപിആര്‍ 15ല്‍ കൂടുതലുള്ള സ്ഥലങ്ങളിലാകും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യതയില്ല.
Also Read: ശ്രീനഗറിൽ ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡറും സഹായിയും കൊല്ലപ്പെട്ടു
തിരുവനന്തപുരം ജില്ലയിലടക്കം ടിപിആര്‍ പത്തിന് മുകളിലാണ്. കൂടാതെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടി സ്ഥിരീകരിച്ച സാഹച്യരത്തില്‍ കടുത്ത ജാഗ്രത വേണമെന്നാണ് സര്‍ക്കാരിന് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് കൂടാതെ കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടിപിആർ ദേശീയ ശരാശരിയേക്കാൾ കൂടുതൽ
ദേശീയ ശരാശരിയേക്കാളും ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ രേഖപ്പെടുത്തുന്നത്. പ്രതിദിനം നൂറിലേറെ മരണങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട്. ഇത് കടുത്ത ആശങ്കയുയര്‍ത്തുന്നതാണെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
തിങ്കളാഴ്ച സംസ്ഥാനത്ത് 8063 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 110 മരണങ്ങളും സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. 9.44 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, 2.81 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ രാജ്യത്തെ ടിപിആർ.