തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ എഴുതിയ പുസ്‌തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്‌തകത്തിൽ മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കുമെതിരെയാണ് വിമർശനം. വിമർശനം കേൾക്കേണ്ടി വരുന്നവർക്ക് സ്വാഭാവികമായും പക ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read Kerala Covid: ആശങ്ക അകലുന്നു; സംസ്ഥാനത്ത് 23,253 പേര്‍ക്ക് കൊവിഡ്, 29 മരണം
മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന്‍റെ വാക്കുകൾ കടമെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ലോകായുക്ത നിയമഭേദഗതിയിൽ സർക്കാർ ഓഡിനൻസ് പുറപ്പെടുവിച്ചത് മാറ്റം ആവശ്യമാണെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്. നിയമോപദേശം അനുസരിച്ചുള്ള സാധാരണ നടപടി മാത്രമാണ് ഇത്.
സിപിഐയുടെ എതിർപ്പ് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.