തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം. ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല. ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കെടുക്കണം.
കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ജില്ലാകലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
also read: മഴ കുറഞ്ഞത് ആശ്വാസം, സ്ഥിതിഗതികൾ നിയന്ത്രണവിധേയം: റവന്യൂ മന്ത്രി കെ രാജൻ
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള അപകട മേഖലകളില്‍ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.