ETV Bharat / state

വിജയചരിതം, പ്രമുഖരുടെ സാന്നിധ്യം, പ്രൗഢഗംഭീരം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

17 പുതുമുഖങ്ങളടക്കം 21 അംഗങ്ങൾ അടങ്ങിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. ആദ്യം മുഖ്യമന്ത്രിയായി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് പിണറായി സത്യപ്രതിജ്ഞ ചെയ്തത്.

Pinaray  pinarayi vijayan cabinet  second pinarayi cabinet  ldf  cpm  സിപിഎം മന്ത്രിമാർ  എൽഡിഫ്  പിണറായി വിജയൻ മന്ത്രിസഭ  സിപിഐ മന്ത്രിമാർ  CPI  governor arif mohammad khan  pinarayi vijayan government sworn in ceremony  sworn in ceremony
വിജയചരിതം, പ്രമുഖരുടെ സാന്നിധ്യം, പ്രൗഢഗംഭീരം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
author img

By

Published : May 20, 2021, 4:02 PM IST

Updated : May 20, 2021, 4:17 PM IST

തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്ര നേട്ടവുമായി രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരമേറ്റു. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങൾ അടങ്ങിയ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റത്. ആദ്യം മുഖ്യമന്ത്രിയായി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ് പിണറായി സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടു പിന്നാലെ സിപിഐ നേതാവും ഒല്ലൂരില്‍ നിന്നുള്ള എംഎല്‍എയുമായ കെ രാജൻ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിന് പിന്നിലെ സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ മുൻഗണനാ ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.

പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു

ഘടകകക്ഷി മന്ത്രിമാർക്ക് ശേഷമാണ് സിപിഎം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങ് തുടങ്ങുന്നതിന് മുൻപ് 140 അടി നീളത്തില്‍ സ്ഥാപിച്ച വേദിയില്‍ എല്‍ഇഡി സ്ക്രീനില്‍ 52 പ്രമുഖ ഗായകരും സംഗീതജ്ഞരും അണി ചേർന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം നടന്നു. പ്രൗഢഗംഭീരമായ ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.

Last Updated : May 20, 2021, 4:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.