ETV Bharat / state

ആശ്വാസ തീരത്തേക്ക് യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍; കേരളത്തിലേക്കുള്ള യാത്രയും സൗജന്യം - യുക്രൈൻ റഷ്യ സംഘർഷം

ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ വിദ്യാർഥികൾ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നൽകുമെന്ന് പിണറായി വിജയൻ

ukraine russia conflict  pinarayi vijayan travel expenses of students from ukraine  ukraine rescue mission  യുക്രൈൻ രക്ഷാദൗത്യം  പിണറായി വിജയൻ യുക്രൈൻ വിദ്യാർഥികൾ യാത്രാചെലവ്  യുക്രൈൻ റഷ്യ സംഘർഷം  റഷ്യൻ അധിനിവേശം
യുക്രൈനിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലെത്താനുള്ള യാത്രാചെലവ് സർക്കാർ വഹിക്കും: പിണറായി വിജയൻ
author img

By

Published : Feb 26, 2022, 3:03 PM IST

തിരുവനന്തപുരം: യുക്രൈനില്‍ നിന്നും ഇന്ത്യയിലെത്തുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ വിദ്യാർഥികൾ ഡല്‍ഹി, മുംബൈ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് എത്തുന്നത്. ഇവിടെ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്‍റ് കമ്മിഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും സ്വീകരിക്കും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ല കലക്‌ടര്‍മാരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

Also Read: കടന്നു കയറാൻ റഷ്യ, പ്രതിരോധിച്ച് യുക്രൈൻ: വീഡിയോയുമായി തെരുവിലിറങ്ങി സെലൻസ്‌കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.