തിരുവനന്തപുരം:കിഫ്ബിയെ തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ വികസനം ചില വികല മനസുകളെ അസ്വസ്ഥപ്പെടുത്തുന്നു. നാടിൻ്റെ വികസനാവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള കിഫ്ബിയെ തകർക്കാൻ സംഘപരിവാറും കോൺഗ്രസും ഐക്യത്തിലാണ്. കിഫ്ബിക്കെതിരെ രംഗത്തു വരുന്നവർ വികസനം വേണ്ടെന്നാണോ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണം. തങ്ങളുടെ മണ്ഡലത്തിൽ കിഫ്ബി വഴിയുള്ള പദ്ധതികൾ വേണ്ടെന്ന് ഇവർ പറയുമോ? സംസ്ഥാനത്തെ വിദ്യാഭ്യാസ- ആരോഗ്യ മേഖലകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നത് കിഫ്ബി പദ്ധതികളിലൂടെയാണ്. എൽഡിഎഫിൻ്റെ കാലത്താണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത് എന്നതാണ് ചിലരുടെ പ്രയാസമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കിഫ്ബിയെ തകർക്കാൻ അനുവദിക്കില്ല:മുഖ്യമന്ത്രി - സംഘപരിവാർ
നാടിൻ്റെ വികസനാവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള കിഫ്ബിയെ തകർക്കാൻ സംഘപരിവാറും കോൺഗ്രസും ഐക്യത്തിലാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.