തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭാവിതലമുറയുടെ കാര്യമാണ്. സർക്കാർ തലത്തിൽ മാത്രമല്ല വിവിധ സ്രോതസ്സുകൾ കണ്ടെത്തി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണം എത്തിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗത്തെയും തുടർന്ന് നാലാം തരംഗം എത്തുകയാണെങ്കിൽ അതിനെയും എങ്ങനെ നേരിടാമെന്ന് ആലോചിക്കുന്ന സമയമാണ്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം തുടരേണ്ട സാഹചര്യമാണ്. ആദിവാസി മേഖലയിൽ ഉൾപ്പെടെ എല്ലായിടത്തും കണക്‌റ്റിവിറ്റി ഉറപ്പു വരുത്തുന്നതിന് സേവന ദാതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വശവും ആലോചിച്ച് എല്ലാവർക്കും ഒരുമിച്ച് ഈ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Also Read:രണ്ട് മാസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് ഒരു ലക്ഷത്തിൽ താഴെ