ETV Bharat / state

പിഎഫ്‌ഐ ഹര്‍ത്താല്‍ : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് നടത്തുമെന്ന് എഡിജിപി വിജയ്‌ സാഖറെ

PFI hartal  പിഎഫ്‌ഐ ഹര്‍ത്താല്‍  സൈബര്‍ പെട്രോളിങ്  എഡിജിപി വിജയ്‌ സാക്കറെ  പോപ്പുലര്‍ ഫ്രണ്ട്  ADGP Vijay Sakare on PFI strike  cyber patrolling during pfi strike
പിഎഫ്‌ഐ ഹര്‍ത്താല്‍: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്
author img

By

Published : Sep 22, 2022, 10:01 PM IST

തിരുവനന്തപുരം : വെള്ളിയാഴ്‌ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാഖറെ. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ പട്രോളിംഗ് ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയയതായും എ.ഡി.ജി.പി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.