ETV Bharat / state

പെട്രോൾ പമ്പുകളുടെ സൂചന സമരം; യാത്ര ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആർടിസി - Petrol Pumps strike

KSRTC Yatra Fuels Outlets to remain Open On New Year Eve: സ്വകാര്യ പെട്രോൾ പമ്പുകൾ പുതുവർഷ തലേന്ന് രാത്രി മുതൽ പിറ്റേന്ന് രാവിലെ വരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെഎസ്ആര്‍ടിസിയുടെ യാത്ര ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച് കെഎസ്ആർടിസി.

യാത്ര ഫ്യൂവല്‍സ്  കെഎസ്ആർടിസി  Petrol Pumps strike  KSRTC Yatra Fuels
KSRTC Yatra Fuels Outlets to remain Open On New Year Eve
author img

By ETV Bharat Kerala Team

Published : Dec 31, 2023, 12:28 PM IST

Updated : Dec 31, 2023, 10:53 PM IST

തിരുവനന്തപുരം : സ്വകാര്യ പെട്രോൾ പമ്പുകൾ സൂചന സമരം (Private Fuel Pumps In Kerala Strike) പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആര്‍ടിസിയുടെ യാത്ര ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു (KSRTC Yatra Fuels Outlets to remain Open On New Year Eve). കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളും (ഈസ്റ്റ് ഫോര്‍ട്ട്‌, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്) എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഈ സേവനം പൊതുജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആർടിസി അറിയിച്ചു. അതേസമയം, നിയുക്ത ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് (KB Ganesh Kumar) കെഎസ്ആർടിസി ആശംസകൾ അറിയിച്ചു. കെഎസ്ആർടിസിയെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ഉടനടി ലഭ്യമാക്കുന്നതിന് പുതിയ സംവിധാനം സജ്ജമാക്കിയതായും കെഎസ്ആർടിസി വ്യക്തമാക്കി. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുകയോ https://citycircular.keralartc.com/helpdesk.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്‌ത് വിവരങ്ങൾ അറിയാൻ സാധിക്കും.

ഓൺലൈൻ ബുക്കിങ് വിവരങ്ങൾ, അന്വേഷണങ്ങൾ, പരാതികൾ, ബസ് ‌സ്റ്റോപ്പ് വിവരങ്ങൾ, കൊറിയർ & ലോജിസ്റ്റിക്‌സ്, ഗ്രാമവണ്ടി, ബഡ്‌ജറ്റ് ടൂറിസം, ബസ് പരസ്യം & എസ്‌റ്റേറ്റ്, ഓൺലൈൻ ബസ് ട്രാക്കിങ്, സോഷ്യൽ മീഡിയ എന്നിവയുടെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.

സ്വകാര്യ പെട്രോൾ പമ്പുകളുടെ സൂചന സമരം: ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ രാവിലെ ആറ് മണി വരെയാണ് കേരളത്തിലെ സ്വകാര്യ പെട്രോൾ പമ്പുകൾ പ്രതിഷേധ സൂചകമായി അടച്ചിടുന്നത് (Petrol pumps will be closed in the state tomorrow). പെട്രോൾ പമ്പുകളിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് സൂചന സമരം (Petrol pump strike tomorrow). ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്‍റെ (All Kerala federation of petroleum traders) നേതൃത്വത്തിലാണ് പണി മുടക്കം.

ദീർഘകാലമായി പെട്രോൾ പമ്പുകളിൽ നടക്കുന്ന ആക്രമണങ്ങളിൽ സംഘടന നടപടി ആവശ്യപ്പെടുന്നുവെന്നും എന്നാൽ, നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണി മുടക്കുന്നത്. പുതുവത്സര തലേന്ന് പമ്പുകളിൽ ആക്രമണങ്ങൾ നടക്കാനുളള സാധ്യത കൂടുതലാണെന്നും പമ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും പെട്രോളിയം വ്യാപാരികളുടെ സംഘടന വ്യക്തമാക്കി.

അതേസമയം, സൂചന സമരത്തെ തുടർന്നും സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെയായി പമ്പുകളുടെ സമയം ക്രമീകരിച്ചേക്കുമെന്നും സംഘടന അറിയിച്ചു. പമ്പുകൾ സംരക്ഷിക്കാൻ നിയമ നിർമാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ ഗുണ്ട ആക്രമണവും മോഷണവും പതിവായ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചത്.

Last Updated : Dec 31, 2023, 10:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.