തിരുവനന്തപുരം: കാട്ടാക്കട കണ്ടല പെട്രോൾ പമ്പിലെ സുരക്ഷ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു. ചീനവിള ആനമൻ സ്വദേശി സുകുമാരനാണ്(62) വെട്ടേറ്റത്. ഇന്ന് (05.08.2022) പുലർച്ചെ 1.30ഓടെയാണ് സംഭവം.
പമ്പിന് പിന്നിലൂടെ എത്തിയ അക്രമി അകത്ത് കടന്ന് സുകുമാരനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തോളിലും താടിയിലും മുതുകിലും വെട്ടേറ്റു. നിലവിളിച്ചോടിയ സുകുമാരൻ പമ്പിൽ പാർക്ക് ചെയ്‌തിരുന്ന വാഹനത്തിൽ കിടന്നവരെ ഉണർത്താൻ ശ്രമിക്കുന്നതിനിടയിൽ അക്രമി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
വാഹനത്തിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരം അറിയിച്ചു. പരിക്കേറ്റ സുകുമാരനെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Also read: മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി