തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില 100ന് അരികെയെത്തി. പെട്രോൾ വില തിരുവനന്തപുരത്ത് 98.70 രൂപയായി. 25 പൈസയാണ് വർധിച്ചത്. ഡീസൽ വില 14 പൈസ കൂടി 93.11 രൂപയായി. 16 ദിവസത്തിനിടെ ഒമ്പതാം തവണയാണ് എണ്ണവില ഉയരുന്നത്.
Also Read: ആദ്യ ഘട്ടത്തില്‍ ബെവ്കോ ആപ്പ് ഇല്ല, പൊലീസ് സഹായത്തോടെ തിരക്ക് നിയന്ത്രണം പരിഗണനയില്‍
അതേസമയം ഇന്ധനവില വർധനവിനെതിരെ സിപിഎം ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും. ജൂൺ 30 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.