തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് വില 90.30 രൂപയും ഡീസലിന് 84.50 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 88.69രൂപയും ഡീസലിന് 83.15 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 88.97 രൂപയും ഡീസലിന് 83.42 രൂപയുമാണ്. സംസ്ഥാനത്ത് ഇന്നലെ പെട്രോളിന് 29 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.
രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ അഞ്ചാം ദിവസവും വര്‍ധിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ഡീസലിന് ലിറ്ററിന് 36 പൈസയും പെട്രോളിന് ലിറ്ററിന് 30 പൈസയുമാണ് വര്‍ധിച്ചത്. രാജ്യമെമ്പാടും പെട്രോളിന് 25മുതല്‍ 30 പൈസ വരെയും ഡീസലിന് 30 മുതല്‍ 40 പൈസ വരെയുമാണ് ലിറ്ററിന് വര്‍ധിച്ചിരിക്കുന്നത്.