ETV Bharat / state

മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം; മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് - തിരുവനന്തപുരം മെഡിക്കൽ കോളജ്

ആശുപത്രിയിൽ വച്ചുണ്ടായ പരിക്കാണ് മരണ കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ആശുപത്രി ജീവനക്കാർ മർദിച്ചതാണ് സ്‌മിത കുമാരിയുടെ മരണ കാരണമെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു.

Perurkada Mental Hospital  Perurkada Mental Hospital Death  Patient died at Perurkada Mental Hospital  Patient died at Mental Hospital  മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം  പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം  ശാസ്‌താംകോട്ട സ്വദേശി സ്‌മിത കുമാരി  തിരുവനന്തപുരം മെഡിക്കൽ കോളജ്  പോസ്റ്റുമോർട്ടം റിപ്പോർട്ട്
മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം
author img

By

Published : Dec 8, 2022, 10:56 AM IST

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗി മരിച്ച സംഭവത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നവംബർ 29നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ ശാസ്‌താംകോട്ട സ്വദേശി സ്‌മിത കുമാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആശുപത്രിയിൽ വച്ചുണ്ടായ പരിക്കാണ് മരണ കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ആശുപത്രി ജീവനക്കാർ മർദിച്ചതാണ് സ്‌മിത കുമാരിയുടെ മരണ കാരണമെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലാണ് തലയിലേറ്റ പരിക്കാണ് മരണ കാരണമെന്ന് വ്യക്തമായത്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മരണകാരണമായ ക്ഷതം തലയ്ക്കേറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറുയുന്നു. പരിക്ക് എങ്ങനെ സംഭവിച്ചു എന്നാണ് നിലവിൽ അന്വേഷിക്കുന്നത്. രോഗി സ്വയം തല ഭിത്തിയിൽ ഇടിച്ച് പരിക്കേൽപ്പിച്ചതാണോ എന്നതടക്കം പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തിലെ ഡോക്‌ടർമാർ സ്ഥലപരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.