തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. 122 പൊതുമേഖല സ്ഥാപനങ്ങൾക്കും ആറ് ധനകാര്യ കോർപറേഷനും ഈ ഉത്തരവ് ബാധകമാകും.
കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടർ അതോറിറ്റി എന്നീ പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മൂന്നു സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും. തുടർന്നാകും തീരുമാനം.
നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെൻഷൻ പ്രായമാണുള്ളത്. 58, 59 വയസില്‍ വിരമിച്ചവരുണ്ട്. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി.