ETV Bharat / state

PC Vishnunath Raises Ai Camera Scam എ ഐ ക്യാമറ സഭയിൽ ചർച്ചയാക്കി പ്രതിപക്ഷം; അഴിമതി നടത്താൻ മാത്രം ക്യാമറ വച്ച സർക്കാരെന്ന് പിസി വിഷ്‌ണുനാഥ് - assembly

PC Vishnunath raises AI camera Scam in assembly : മുഖ്യമന്ത്രിയുടെ മകനുമായി ബന്ധമുള്ള കമ്പനിയാണ് അഴിമതി നടത്തിയത്. അഴിമതിയുടെ വിശദാംശങ്ങൾ പ്രതിപക്ഷം പുറത്ത് വിട്ടിട്ടുള്ളതാണെന്നും പി സി വിഷ്‌ണുനാഥ് ആരോപിച്ചു

Etv Bharat PC Vishnunath raises AI camera Scam in Niyamasabha  PC Vishnunath  Ai Camera Scam in Niyamasabha  പി സി വിഷ്ണുനാഥ്  പി സി വിഷ്ണുനാഥ്  എ ഐ ക്യാമറ അഴിമതി  ധനഭ്യർത്ഥന ചർച്ച  നിയമസഭ
PC Vishnunath raises AI camera Scam in Niyamasabha
author img

By ETV Bharat Kerala Team

Published : Sep 11, 2023, 12:43 PM IST

Updated : Sep 11, 2023, 1:46 PM IST

എ ഐ ക്യാമറ സഭയിൽ ചർച്ചയാക്കി പ്രതിപക്ഷം; അഴിമതി നടത്താൻ മാത്രം ക്യാമറ വച്ച സർക്കാരെന്ന് പിസി വിഷ്‌ണുനാഥ്

തിരുവനന്തപുരം: എ ഐ ക്യാമറ അഴിമതി (Ai Camera Scam) നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം. ധനഭ്യർഥന ചർച്ചയില്‍ പി സി വിഷ്‌ണുനാഥ് എംഎല്‍എയാണ് എ ഐ ക്യാമറ അഴിമതി ചർച്ച ചെയ്യാൻ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന് (Chittayam Gopakumar) നോട്ടിസ് നല്‍കിയത്. കെൽട്രോൺ തയ്യാറാക്കിയ 277 കോടിയുടെ എസ്റ്റിമേറ്റാണ് എ ഐ ക്യാമറ അഴിമതിയുടെ പ്രഭവകേന്ദ്രമെന്ന് നിയമസഭയിൽ പി സി വിഷ്‌ണുനാഥ് പറഞ്ഞു (P C Vishnunath raises AI camera Scam in Assembly).

ഉപകരാർ ലഭിച്ച സ്ഥാപനങ്ങൾ കമ്മീഷനായി പണം ലഭിക്കുകയാണ്. പ്രസാദിയോ കമ്പനി (Presadio Technologies) നോക്കുകൂലിയായി 60 ശതമാനം നേടിയെന്നും വിഷ്‌ണുനാഥ് വ്യക്തമാക്കി. രേഖകൾ സഹിതം അഴിമതിയുടെ വിശദാംശങ്ങൾ പ്രതിപക്ഷം പുറത്ത് വിട്ടിട്ടുള്ളതാണ്. മുഖ്യമന്ത്രിയുടെ മകനുമായി ബന്ധമുള്ള കമ്പനിയാണ് അഴിമതി നടത്തിയത്. അഴിമതി നടത്താനായി മാത്രം ക്യാമറ വച്ച ഒരു സർക്കാരാണ് ഇവിടെയുള്ളതെന്നും പി സി വിഷ്‌ണുനാഥ് ആരോപിച്ചു.

അതേസമയം പി സി വിഷ്‌ണുനാഥ് നൽകിയ നോട്ടിസിൽ സൂചിപ്പിച്ച കാര്യങ്ങൾ ഒഴികെ മറ്റ് കാര്യങ്ങൾ സഭ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ (K.N.Balagopal) ആവശ്യപ്പെട്ടു. ഇല്ലാത്ത കാര്യങ്ങൾ സൂചിപ്പിച്ച് പി സി വിഷ്‌ണുനാഥ് സഭയെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും പറഞ്ഞു. എന്നാൽ വിഷയം പരിഗണിക്കാമെന്നാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകിയ മറുപടി.

Last Updated : Sep 11, 2023, 1:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.