തിരുവനന്തപുരം : പിണറായി വിജയന്‍റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി പി.സി ജോര്‍ജ്. പിണറായിയുടെ അഹങ്കാരത്തിന് കിട്ടിയ മറുപടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ എന്‍.ഡി.എ വലിയ ഘടകമല്ലെന്നും പി.സി ജോർജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ പ്രചാരണത്തിന് പോയത് കൊണ്ട് മാത്രം എന്‍.ഡി.എ അവിടെ രക്ഷപ്പെടില്ല. അത് തിരിച്ചടിയായി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ജോര്‍ജ് പറഞ്ഞു. വിദ്വേഷ പ്രസംഗ കേസില്‍ തിങ്കളാഴ്‌ച ഫോര്‍ട്ട് പൊലീസിന് മുന്നില്‍ താൻ ഹാജരാകും.
പിണറായി തനിക്കെതിരെ എടുത്തത് കള്ളക്കേസാണ്. ഇത് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സില്‍വര്‍ ലൈന്‍ ജപ്പാനിലെ ആക്രിയാണ്. അത് ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും ജോര്‍ജ് പറഞ്ഞു.