ETV Bharat / state

പാവറട്ടി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു - CBI

ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.

pavarti  pavaratti custody death  പാവറട്ടി കസ്റ്റഡി മരണം  സിബിഐ കുറ്റപത്രം സമ്മർപ്പിച്ചു  തിരുവനന്തപുരം  CBI  പാവറട്ടി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു
പാവറട്ടി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Feb 8, 2021, 5:14 PM IST

തിരുവനന്തപുരം: പാവറട്ടി കസ്റ്റഡി മരണകേസില്‍ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം നൽകിയത്. ഉന്നത ഉദ്യഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സിബിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ജിജോ ജോസ്, ഡെപ്യൂട്ടി കമ്മിഷണർ പി കെ സാനു, പാവട്ടറി സർക്കിൾ ഇൻസ്പെക്ടർ ഫൈസൽ, ചാവക്കാട് തഹസിൽദാർ സന്ദീപ് എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശയുളളത്.

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. നിയമ വിരുദ്ധമായാണ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡില്‍ എടുത്തതെന്നും എക്‌സൈസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിന് വിധേയനായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2019 ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി രഞ്ജിത്തിനെ എക്സൈസ് പിടികൂടിയത്. രഞ്ജിത്തിന് മര്‍ദ്ദനമേറ്റന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

എക്‌സൈസ് പ്രിവന്‍റീവ് ഓഫീസറായ വി.എ.ഉമ്മർ, അബ്ദുല്‍ ജബ്ബാര്‍, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ കെ.യു.മഹേഷ്, എ.സിബിന്‍, എന്നീ ഉദ്യേഗസ്ഥര്‍ക്കെതിരെ ഐപിസി 302, 342, 346, 323, 330, 167,218 എന്നീ വകുപ്പ് പ്രകാരവും പ്രിവന്‍റീവ് ഓഫീസർമാരായ അനൂപ് കുമാര്‍, നിതിന്‍.കെ.കുമാര്‍, ബെന്നി എന്നിവർക്കെതിരെ ഐപിസി 167, 218, 330,342,348, 34 എന്നീ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്: പാവറട്ടി കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.