തിരുവനന്തപുരം: സെപ്തംബർ 14ന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എം.പിമാരുടെ യോഗം വിളിച്ചു. സെപ്തംബർ ഏഴിന് രാവിലെ 10ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. വർഷകാല സമ്മേളനത്തില്‍ പാർലമെന്‍റില്‍ ഉന്നയിക്കേണ്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കും. സംസ്ഥാനത്തിന് ലഭിക്കേണ്ട ജി.എസ്.ടി കുടിശിക എത്രയും വേഗം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും മുഖ്യമന്ത്രി എം.പിമാരോട് നിർദേശിക്കും.
പാർലമെന്‍റ് വർഷകാല സമ്മേളനം; എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി - pinarayi vijayan call for mp's meet
സെപ്തംബർ ഏഴിന് രാവിലെ 10ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. വർഷകാല സമ്മേളനത്തില്‍ പാർലമെന്‍റില്‍ ഉന്നയിക്കേണ്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.