ETV Bharat / state

ആരോഗ്യപരിപാലനത്തിന് പുത്തൻ മാതൃക തീർത്ത് പാറശാല ഗ്രാമപഞ്ചായത്ത് - ആരോഗ്യപരിപാലനത്തിന് പുത്തൻ മാതൃക തീർത്ത് പാറശാല

മൂന്ന് കിലോമീറ്ററിലധികം ചുറ്റപ്പെട്ടുകിടക്കുന്ന കുളത്തിന് ചുറ്റും പ്രഭാത സായാഹ്ന സവാരികൾക്ക് സൗകര്യമൊരുക്കിയാണ് കുളത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

Parashala Grama Panchayat new standard for health care പാറശാല ഗ്രാമപഞ്ചായത്ത് ആരോഗ്യപരിപാലനത്തിന് പുത്തൻ മാതൃക തീർത്ത് പാറശാല Parashala Grama Panchayat has set a new standard for health care
പാറശാല ഗ്രാമപഞ്ചായത്ത്
author img

By

Published : Sep 24, 2020, 7:09 PM IST

തിരുവനന്തപുരം: ആരോഗ്യപരിപാലനത്തിന് പുത്തൻ മാതൃകയുമായി പാറശാല ഗ്രാമപഞ്ചായത്ത്. കാടു കയറി നശോൻമുഖമായ ആര്യശ്ശേരി ചിറ കുളം നവീകരിച്ച് ജലസംരക്ഷണവും, പ്രഭാത സായാഹ്ന സവാരികൾക്ക് സൗകര്യവുമൊരുക്കിയാണ് ഗ്രാമപഞ്ചായത്ത് പുത്തൻ ആശയം കാഴ്ചവച്ചത്. മൂന്ന് കിലോമീറ്ററിലധികം ചുറ്റപ്പെട്ടു കിടക്കുന്ന കുളത്തിന് ചുറ്റും പ്രഭാത സായാഹ്ന സവാരിക്ക് സൗകര്യമൊരുക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ആരോഗ്യപരിപാലനത്തിന് പുത്തൻ മാതൃക തീർത്ത് പാറശാല ഗ്രാമപഞ്ചായത്ത്

ഹെൽത്ത് ക്ലബും കുളത്തിന് സമീപത്തായി സജ്ജീകരിച്ചിട്ടുണ്ട്. ഇതോടെ കൊടവിളാകം മുരിയൻകര വാർഡുകളിലെ ജനങ്ങൾക്ക് ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് ഈ ആരോഗ്യ ഗ്രാമം വളരെ സഹായകമാകും. പദ്ധതി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. പാറശാല എംഎൽഎ സി. കെ. ഹരീന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുരേഷ് കുമാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.