തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളായ അലനും താഹക്കുമെതിരായ കേസ് എൻ.ഐ.എ ഏറ്റെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസന്വേഷണം സ്വമേധയാ ഏറ്റെടുക്കാൻ എൻ.ഐ.എക്ക് അധികാരമുണ്ട്. 2005ൽ പി.ചിദംബരം കൊണ്ടുവന്ന നിയമ ഭേദഗതി പ്രകാരമാണ് എൻ.ഐ.എ കേസെടുത്തത്. യുഎപിഎ ചുമത്തിയത് സംസ്ഥാന സർക്കാരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; എൻ.ഐ.എ കേസെടുത്തത് സ്വമേധയ: മുഖ്യമന്ത്രി
അലനും താഹക്കുമെതിരായ കേസ് എൻ.ഐ.എ ഏറ്റെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.