ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പാലാ ബിഷപ്പിന്‍റെ പ്രസ്‌താവന ചർച്ചയാകും

author img

By

Published : Sep 17, 2021, 9:21 AM IST

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വരുന്ന നേതാക്കളെ സ്വീകരിക്കുന്നത് അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. പാര്‍ട്ടി വിട്ട് വരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കേണ്ട പദവി സംബന്ധിച്ചും ധാരണയായേക്കും.

pala bishop controversial statement CM Pinarayi Vijayan to explain govt stand in cpm meeting  pala bishop  pala bishop controversial statement  CM Pinarayi Vijayan  Pinarayi Vijayan  CM  cpm meeting
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് എകെജി സെന്‍ററിൽ ചേരും. വിവാദമായ പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയും വിദ്വേഷ പ്രചരണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ചേക്കും.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വരുന്ന നേതാക്കളെ സ്വീകരിക്കുന്നത് അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. പാര്‍ട്ടി വിട്ട് വരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കേണ്ട പദവി സംബന്ധിച്ചും ധാരണയായേക്കും.

അതേസമയം, തെരഞ്ഞെടുപ്പ് അവലോകനത്തെ തുടര്‍ന്നുണ്ടായ സിപിഐ- കേരള കോണ്‍ഗ്രസ് തര്‍ക്കം മുന്നണിക്ക് തലവേദനയാകുന്ന സാഹചര്യവും സെക്രട്ടേറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും. തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ ജില്ല കമ്മിറ്റികള്‍ സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തും.

Also Read: ഇടുക്കിയുടെ മണ്ണിലേയ്ക്ക് ഇനി വിമാനം പറന്നിറങ്ങും; എയര്‍ സ്‌ട്രിപ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.