ETV Bharat / state

J.C Daniel Award ജെ.സി ഡാനിയല്‍ പുരസ്‌കാരം ഗായകൻ പി ജയചന്ദ്രന് - ദേശീയ പുരസ്‌കാരം

സംവിധായകനും ജെ.സി ഡാനിയല്‍ പുരസ്‌കാര ജേതാവുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്,

JC Daniel award  P Jayachandran honoured with J C Daniel award  ജെ.സി ഡാനിയല്‍ പുരസ്‌കാരം  ഗായകൻ പി ജയചന്ദ്രൻ  ദേശീയ പുരസ്‌കാരം  സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം
പി ജയചന്ദ്രന്
author img

By

Published : Dec 13, 2021, 8:13 PM IST

തിരുവനന്തപുരം: P Jayachandran honored with J C Daniel award : മലയാളത്തിന്‍റെ ഭാവഗായകന്‍ പി ജയചന്ദ്രന് 2020 ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമാണിത്. ആയുഷ്‌കാല സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പി ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ALSO READ ആരാണ് വിശ്വ സുന്ദരി കിരീടം അണിഞ്ഞ ഹര്‍നാസ്‌ സന്ധു?

സംവിധായകനും ജെ.സി ഡാനിയല്‍ പുരസ്‌കാര ജേതാവുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഡിസംബര്‍ 23 ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമര്‍പ്പിക്കും. വിവിധ ഭാഷകളിലായി പതിനായിരത്തില്‍ പരം ഗാനങ്ങള്‍ ജയചന്ദ്രന്‍ ആലപിച്ചിട്ടുണ്ട്.

1965 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ ചിദംബരനാഥിന്‍റെ സംഗീതത്തില്‍ ആലപിച്ച ഒരു മുല്ലമാലയുമായ് ആണ് ആദ്യ ചലച്ചിത്രഗാനം.

ALSO READ First Omicron Death: ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ച്‌ ലണ്ടന്‍

19865 ല്‍ ശ്രീനാരായണഗുരു എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ഗായകനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അഞ്ചു തവണ നേടി. 28ാം ജെ.സി ഡാനിയല്‍ പുരസ്‌കാര ജേതാവാണ് പി ജയചന്ദ്രന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.