തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. 43 വയസായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെമ്പർ ആണ്. കൊവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിന് നിരവധി ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചിരുന്നു. പ്രമേഹ രോഗിയായ ബിജുവിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പ്രമേഹം മൂർച്ഛിച്ചു. ഇരു വൃക്കകളുടെയും പ്രവർത്തനവും തകരാറിലായി. കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായി തുടരുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും.
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു - പി ബിജു
ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 43 വയസായിരുന്നു.