തിരുവന്തപുരം: തലസ്ഥാനത്ത് രോഗവ്യാപനം ഉയരുന്നു. ഇന്ന് രോഗം ബാധിച്ചത് 222 പേര്‍ക്കാണ്. സംസ്ഥാന രോഗബാധ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇന്ന് 222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 206 പേര്‍ക്കാണ് രോഗം സമ്പര്‍ക്കത്തിലൂടെ പകര്‍ന്നത്. അതില്‍ 16 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് 60 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. മൂന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് അടക്കം രോഗം ബാധിച്ചു.
ഓഫീസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷ് നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ഇന്ന് ജില്ലയില്‍ പുതുതായി 1121പേര്‍ രോഗനിരീക്ഷണത്തിലായി. 1,165 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലെ ഇതുവരയുള്ള കണക്ക് പരിശോധിച്ചാല്‍ 16,602 പേര്‍ വീടുകളിലും 1,279 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
രോഗലക്ഷണങ്ങളുമായി 252 പേരെ പ്രവേശിപ്പിച്ചു. 166 പേരെ രോഗമില്ല എന്ന് സ്ഥിരീകരിച്ച് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ 2,571 പേരാണ് നിരീക്ഷണത്തില്ലുള്ളത്. ഇന്ന് 832 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 828 സാമ്പിളുകള്‍ പുതുതായി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.