ETV Bharat / state

എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് മഴ കുറയുന്നു

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ സ്വാധീനം കുറയുന്നതിനാലാണ് മഴ കുറയുന്നത്. രണ്ടാമത്തെ ന്യൂനമർദം അറബികടലിൽ രൂപപ്പെട്ടെങ്കിലും വടക്ക് ദിശയിലേക്ക് നീങ്ങുന്നതിനാൽ ആശങ്ക ഉയർത്തുന്നില്ല. വരുന്ന രണ്ടാഴ്‌ചയിൽ പുതിയ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കാണുന്നില്ലെന്നതും ആശ്വാസം നൽകുന്നതാണ്.

orange alert kerala  ഓറഞ്ച് അലർട്ട് കേരളം  കേരളം മഴ
ഓറഞ്ച്
author img

By

Published : Aug 10, 2020, 3:20 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച മുതൽ മഴ കുറയുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ് ആശ്വാസം നൽകുന്നതാണ്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങി നാല് ജില്ലകളിൽ മാത്രമാണ് ചൊവ്വാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ സ്വാധീനം കുറയുന്നതിനാലാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. രണ്ടാമത്തെ ന്യൂനമർദം അറബികടലിൽ രൂപപ്പെട്ടെങ്കിലും വടക്ക് ദിശയിലേക്ക് നീങ്ങുന്നതിനാൽ കേരളത്തിന് ആശങ്ക ഉയർത്തുന്നില്ല. വരുന്ന രണ്ടാഴ്‌ചയിൽ പുതിയ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കാണുന്നില്ലെന്ന കാലാവസ്ഥ കേന്ദ്രത്തിൻ്റെ നീരിക്ഷണവും ആശ്വാസം നൽകുന്നതാണ്. തീരമേഖലകളിൽ കടൽ പ്രക്ഷുബ്ധമായിരിക്കം. 3.8 മീറ്റർ ഉയരത്തിൽ വരെ തിരമാലയ്ക്ക് സാധ്യതയുണ്ട്. 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നു. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.