തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വായ്പകളുടെയും റിക്കവറി നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാങ്കുകളുടെ യോഗം വിളിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
സർക്കാരിന് കണ്ണും കാതും ഉണ്ടാകണം. നിയന്ത്രണങ്ങളിൽ ആവശ്യമായ ഇളവുകൾ വരുത്തണം. കടക്കെണിയിൽപ്പെട്ട് ആരെങ്കിലും ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി സർക്കാരായിരിക്കുമെന്നും സതീശൻ പറഞ്ഞു.
Also read: ആനയറ ക്ലസ്റ്ററിന് പുറത്തും സിക ; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി