ETV Bharat / state

കൊവിഡ് മരണസംഖ്യയിൽ കള്ളക്കളി; നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്

ഇന്ത്യയിലെ കൊവിഡ് മരണങ്ങളില്‍ 60 ശതമാനവും കേരളത്തിലാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ മറച്ചു വയ്ക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയിൽ.

opposition walkout  opposition walkout in the legislature  കൊവിഡ് മരണസംഖ്യയിൽ കള്ളക്കളി  നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്  പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്  വാക്കൗട്ട്  ഇറങ്ങിപ്പോക്ക്  നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്  പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്  പിസി വിഷ്‌ണുനാഥ്  pc vishnunath  ആരോഗ്യമന്ത്രി വീണ ജോര്‍ജ്  ആരോഗ്യമന്ത്രി  വീണ ജോര്‍ജ്  veena george  opposition walkout in legislative assembly
opposition walkout in legislative assembly
author img

By

Published : Oct 8, 2021, 12:33 PM IST

തിരുവനന്തപുരം: കൊവിഡ് മരണസംഖ്യയിലെ കള്ളക്കളി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്. ആഴ്‌ചയില്‍ 100നും 150നും ഇടയ്ക്ക് രോഗികള്‍ മരണമടഞ്ഞിട്ടും കേരളത്തില്‍ മരണം കുറവാണെന്ന് വരുത്താന്‍ സര്‍ക്കാര്‍ കണക്കുകള്‍ മറച്ചു വയ്ക്കുകയാണെന്നും ഇതു സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ പി.സി വിഷ്‌ണുനാഥ് ആരോപിച്ചു. ഇന്ത്യയിലെ കൊവിഡ് മരണങ്ങളില്‍ 60 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമല വിമാനത്താവളം; സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

എന്നാല്‍ കൊവിഡ് ബാധിച്ചുമരിച്ച അര്‍ഹരായ ഒരാള്‍ക്കു പോലും ആനുകൂല്യം നഷ്‌ടമാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതു സംബന്ധിച്ച പരാതികള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. പരാതി പരിഹരിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വ്യക്തമായ രേഖകള്‍ ഇല്ലാത്ത 7000 മരണങ്ങള്‍ പരിശോധിച്ചു. ഒരു തര്‍ക്കവുമില്ലാതെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.