തിരുവനന്തപുരം: ആറ് മാസം കൂടി ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സർവീസ് സംഘനകൾ. സാലറി കട്ട് ഓർഡിനൻസ് വീണ്ടും ഇറക്കിയാൽ പണി മുടക്കിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ വ്യക്തമാക്കി. തീരുമാനത്തിൽ പ്രതിഷേധിച്ച് സെറ്റോയുടെയും സെക്രട്ടേറിയേറ്റ് എംപ്ലോയിസ് ആക്ഷൻ കൗൺസിലിന്‍റെയും നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍. ഇന്നലെ ധനമന്ത്രി വിളിച്ച യോഗത്തിലും സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു.
നേരത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. അതിനിടെ സർക്കാർ തീരുമാനത്തിനെതിരെ സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും രംഗത്തെത്തി. ഡോക്‌ടർമാരുടെ ശമ്പളം തടഞ്ഞ് വയ്ക്കരുതെന്ന് സുപ്രീം കോടതി വിധി ഉണ്ടായിട്ടും സംസ്ഥാന സർക്കാർ തീരുമാനം മാറ്റത്തത് പ്രതിഷേധാർഹമാണ്. സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും കെ.ജി.എം.ഒ. എ നേതൃത്വം വ്യക്തമാക്കി.