ETV Bharat / state

സഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കൾ മാടപ്പള്ളിയിലേക്ക് - പ്രതിപക്ഷ നേതാക്കൾ സഭ നടപടികൾ ബഹിഷ്‌കരിച്ചു

സിൽവർ ലൈനിൽ നിന്ന് പിന്മാറുകയാണെന്ന് മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Opposition leaders boycott assembly proceedings  Opposition leaders to madappally  k rail protest  പ്രതിപക്ഷ നേതാക്കൾ മാടപ്പള്ളിക്ക്  പ്രതിപക്ഷ നേതാക്കൾ സഭ നടപടികൾ ബഹിഷ്‌കരിച്ചു  കെ റെയിൽ പ്രതിഷേധം
സഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കൾ മാടപ്പള്ളിക്ക്
author img

By

Published : Mar 18, 2022, 10:23 AM IST

Updated : Mar 18, 2022, 10:31 AM IST

തിരുവനന്തപുരം: സഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കൾ മാടപ്പള്ളിയിലേക്ക് തിരിച്ചു. പൊലീസ് നടത്തിയത് ക്രൂരമായ വേട്ടയാണെന്നും കെ റെയിലിനെതിരായ സമരത്തെ സർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

സഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കൾ മാടപ്പള്ളിയിലേക്ക്

സ്ത്രീവിരുദ്ധ സർക്കാരാണ് പിണറായിയുടേത്. ലോ കോളജ് വിദ്യാർഥികളെ മർദിച്ചവർ സുഖവാസ കേന്ദ്രങ്ങളിലാണ്. സിൽവർ ലൈനിൽ നിന്ന് പിന്മാറുകയാണെന്ന് മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷനേതാവ് അസത്യം പ്രചരിപ്പിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും വിഡി സതീശൻ മറുപടി നൽകി. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണ് ഇല്ലാതായി മാറിയെന്നും അദ്ദേഹത്തിന് അധികാരത്തിൻ്റെ ധാർഷ്ട്യമാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

Also Read: മാടപ്പള്ളി പൊലീസ് അതിക്രമം; പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍, സഭനിര്‍ത്തിവച്ചു

Last Updated : Mar 18, 2022, 10:31 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.